രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചാല്‍ തങ്ങളുടെ ഭാര്യമാര്‍ പിണങ്ങുമെന്ന് ബി.ജെ.പി നേതാവ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്താല്‍ തങ്ങളെ ഭാര്യമാര്‍ ഉപേക്ഷിക്കുമെന്ന് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ. താന്‍ ആലിംഗനം ചെയ്യുമെന്ന് ഭയന്ന് ബി.ജെ.പി എം.പിമാര്‍ തന്നെ കണ്ടാല്‍ രണ്ടടി പിറകിലേക്ക് പോവുകയാണെന്ന രാഹുലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ദുബെ.
ഇന്ത്യന്‍ ഭരണഘടനയിലെ സ്വവര്‍ഗരതി തടയുന്ന സെക്ഷന്‍ 377 ഇപ്പോഴും സുപ്രീംകോടതി മാറ്റിയിട്ടില്ലെന്ന് രാഹുല്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളെന്തിന് അദ്ദേഹത്തെ ആലിംഗനം ചെയ്യണം?. ആദ്യം രാഹുല്‍ വിവാഹം കഴിക്കട്ടെ. എന്നാല്‍ ഞങ്ങളും അദ്ദേഹത്തെ ആലിംഗനം ചെയ്യാം’, ദുബെ പറഞ്ഞു.
പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ ചര്‍ച്ചയ്ക്കിടെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത്. ഇക്കാര്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ രാഹുലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന് വെറുപ്പിന്റെ രാഷ്ട്രീയം അറിയില്ലെന്നും ചൂണ്ടിക്കാട്ടി.