ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും
26 July 2018
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു തീരുമാനം.
കാലവര്‍ഷക്കെടുതിയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. ആലപ്പുഴയിലെ കുട്ടനാടിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും വെള്ളം കയറിയ അവസ്ഥയിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഈ ജില്ലകള്‍ പ്രളയബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.