‘പൃഥ്വിരാജ് വന്നുപറഞ്ഞാല്‍ എങ്ങനെ നോ പറയും’; ഫാസില്‍ പറയുന്നു

single-img
26 July 2018

34 വര്‍ഷത്തിന് ശേഷം ഫാസില്‍ നടനാകുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് ഫാസില്‍ അഭിനയിക്കുന്നത്. മുമ്പ് ഫാസില്‍ അഭിനയിച്ചതും മോഹന്‍ലാലിനൊപ്പമാണ്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലായിരുന്നു അത്.

ലൂസിഫറില്‍ പുരോഹിതന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ‘അഭിനയിക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ പൃഥ്വിരാജ് വന്നുപറഞ്ഞാല്‍ എങ്ങനെ നോ പറയും’ ഫാസില്‍ പറയുന്നു. മോഹന്‍ലാലുമായി രണ്ട് സീനുകളുണ്ട്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് അടുത്ത ഷെഡ്യൂള്‍ ഒരു മാസം നീണ്ടുനില്‍ക്കും.