‘സിനിമയില്ലാതെ വെറുതെയിരിക്കുകയാണല്ലേ’; പരിഹാസത്തിന് അഭിഷേക് ബച്ചന്‍റെ മറുപടി

single-img
26 July 2018

അഭിഷേക് ബച്ചന്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി സിനിമ ചെയ്യാതെ ബിസിനസ്സുമായി നടക്കുകയാണ്. അച്ഛന്‍ അമിതാഭ് ബച്ചനും ഭാര്യ ഐശ്വര്യ റായിയും സിനിമയില്‍ സജീവമായി നില്‍ക്കുന്പോള്‍ സിനിമയില്ലാതെ മാറി നില്‍ക്കുന്ന അഭിഷേകിന് എന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് കളിയാക്കല്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ പരിഹാസം എത്ര കടന്നുപോയാലും വളരെ ശാന്തതയോടെയും സമചിത്തതയോടെയും പ്രതികരിക്കാന്‍ അഭിഷേക് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവധിക്കാലം വിദേശത്ത് ആഘോഷിച്ച അഭിഷേകിന്‍റേയും കുടുംബത്തിന്‍റേയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പലരും പങ്കുവച്ചു.

ഇത് കണ്ട ഒരാള്‍ പരിഹസിച്ച് പോസ്റ്റിട്ടു. മൂന്ന് വര്‍ഷമായി സിനിമയില്ലാതെ ഇരിക്കുന്ന അഭിഷേകിന് വിദേശത്ത് ടൂര്‍ പോകാന്‍ കാശുണ്ടോ എന്ന് ചോദിച്ചാണ് കളിയാക്കിയത്. ഉടന്‍ തന്നെ അഭിഷേക് പ്രതികരിച്ചു.-‘ സര്‍ എനിക്ക് ധാരാളം ബിസിനസ് ഉണ്ട്. ഞാന്‍ ഇപ്പോള്‍ സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ്. സ്പോര്‍ട്സും ബിസിനസ്സിലുണ്ട്. ‘

അഭിഷേകും ഐശ്വര്യയും തമ്മില്‍ അകല്‍ച്ചയിലാണെന്നും കഴിഞ്ഞ ദിവസം ചില വ്യാജവാര്‍ത്തകള്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ അഭിഷേക് മുന്നിലും ഐശ്വര്യ പിറകിലായി മകളുമൊന്നിച്ച് വരുന്ന ചിത്രം കണ്ടാണ് പലരും അങ്ങനെ കരുതിയത്. അപ്പോഴും അഭിഷേക് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ എപ്പോഴും സത്യസന്ധവും നീതിയുക്തവുമായിരിക്കണമെന്ന് അഭിഷേക് ട്വീറ്റ് ചെയ്കിരുന്നു.