കേന്ദ്രം കുരുക്ക് മുറുക്കി; ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി വിജയ് മല്യ

single-img
25 July 2018

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ തയാറാണെന്ന് റിപ്പോര്‍ട്ട്. തിരികെയെത്തി നിയമനടപടികള്‍ നേരിടാന്‍ തയാറാണെന്ന് മല്യ സര്‍ക്കാരിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. പുതിയ നിയമമനുസരിച്ച് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളുടെ വിദേശത്തുള്ളതടക്കം സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനാകും.

അതേസമയം, മല്യയ്‌ക്കെതിരായ നടപടികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് അധികൃതര്‍ പറയുന്നു. വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യ ഓഗസ്റ്റ് 27ന് മുന്‍പ് കോടതിയില്‍ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു.