ഉദയകുമാര്‍ ഉരുട്ടിക്കൊല : പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി

single-img
24 July 2018

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കേസിൽ 13 വർഷത്തിനുശേഷമാണ് കോടതി വിധി പ്രസ്താവം നടത്തിയത്.

പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2005 സെ​​​പ്റ്റം​​​ബ​​​ർ 27 ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 നാ​​​ണ് ശ്രീ​​​ക​​​ണ്ഠേശ്വരം പാ​​​ർ​​​ക്കി​​​ൽ നി​​​ന്ന് ഇ.​​​കെ.​​​സാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നു​​ശേ​​​ഷം ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​നെ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു സി​​​ബി​​​ഐ കേ​​​സ്.

പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും കേസെടുത്തു. കേസിലെ നാലാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരിച്ചു.