ലോ​റി സ​മ​രം: പഴം, പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു

single-img
24 July 2018

ലോറി സമരം പച്ചക്കറി വിപണിയെ ബാധിച്ചുതുടങ്ങി. പച്ചമുളക്, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില വര്‍ധിച്ചു. സമരം തുടങ്ങിയതോടെ പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു.

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരം വിപണിയെ ബാധിച്ചു. അതിര്‍ത്തി കടന്നുളള പച്ചക്കറി വരവ് കുറഞ്ഞതോടെ വിലക്കയറ്റം അനുഭവപ്പെട്ടു തുടങ്ങി.സമരം ഉടന്‍ അവസാനിക്കുന്നില്ലെങ്കില്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഉ​ള്ളി​ക്കും ത​ക്കാ​ളി​ക്കു​മെ​ല്ലാം ര​ണ്ടു മു​ത​ല്‍ നാ​ല് രൂ​പ വ​രെ വ​ര്‍​ധി​ച്ച​പ്പോ​ള്‍ ഉ​രു​ള​ക്കി​ഴ​ങ്ങി​ന് ആ​റ് രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യ​ത്. തിങ്കളാഴ്ച വ​രെ 18 രൂ​പ​യ്ക്ക് വി​റ്റി​രു​ന്ന സ​വാ​ള ഇ​ന്ന് 22 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. 18 രൂ​പ​യാ​യി​രു​ന്ന ത​ക്കാ​ളി 22 രൂ​പ​യാ​യി. 22 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങി​ന് 28 രൂ​പ​യാ​യെ​ന്നും പ​ച്ച​ക്ക​റി മൊ​ത്ത​വി​ത​ര​ണ വ്യാ​പാ​രികള്‍ വ്യക്തമാക്കി.

അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.