ലോക്പാല്‍ നിയമനം വൈകുന്നു ; കേന്ദ്രത്തോട് അതൃപ്തി അറിയിച്ച്‌ സുപ്രീംകോടതി

single-img
24 July 2018

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തിയറിയിച്ച്‌ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും നാലാഴ്ചയ്ക്കകം പുതിയ സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍. ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

ലോക്പാലിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന സര്‍ക്കാരിന്റെ വിശദീകരണവും കോടതി അംഗീകരിച്ചില്ല. ലോക്പാല്‍ നിയമനത്തിന് സമയ പരിധി വെക്കാത്തതിനെയും സെര്‍ച്ച്‌ കമ്മിറ്റിയെ നിയോഗിക്കാത്തതിനെയും ബെഞ്ച് വിമര്‍ശിച്ചു.

അതേസമയം, കോടതി ലോക്പാല്‍ നിയമനം നടത്തണമെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടു.