‘പ്ലീസ് , ഞങ്ങളെ വിട്ടേക്കൂ, ഞങ്ങള്‍ സന്തുഷ്ടരാണ്’- അഭിഷേക് ബച്ചന്‍

single-img
24 July 2018

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ അകല്‍ച്ചയോ ? . ഇന്ത്യയിലെ ഏറ്റവും മുന്പന്തിയില്‍ നില്‍ക്കുന്ന താരദന്പതികളെ ചുറ്റിപ്പറ്റും എന്നും ഗോസിപ്പ് കണ്ണുകള്‍ വട്ടമിട്ട് പറന്നിരുന്നു.

ഏറ്റവും ഒടുവില്‍ ദന്പതികള്‍ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ പതിഞ്ഞ വീഡിയോയെ പറ്റിയാണ് പുതിയ ഗോസിപ്പ്. അഭിഷേകും ഭാര്യയും മകളും വന്നിറങ്ങിയപ്പോള്‍ അഭിഷേക് അല്പം മുന്പിലായി മാറി നടക്കുന്നതും ഐശ്വര്യ മകളേയും ചേര്‍ത്ത് പിന്നിലായി നടക്കുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകന്‍ ഇരുവരും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നും ഐശ്വര്യ മകളെ ഭര്‍ത്താവില്‍ നിന്ന് അകറ്റി തന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തുകയാണെന്നും വാര്‍ത്തയിറക്കി.

ഒരു വെബ് പോര്‍ട്ടല്‍ ആണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെതിരെ ശക്തമായാണ് അഭിഷേക് ബച്ചന്‍ പ്രതികരിച്ചത്.

“ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് ദയവായി വിട്ടുനില്‍ക്കുക. സ്ഥിരമായി വാര്‍ത്തകള്‍ അപ് ഡേറ്റ് ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകും. പക്ഷേ , അത് സത്യസന്ധമായും നീതിയുക്തമായും ചെയ്താല്‍ മാത്രമേ അഭിനന്ദനം അര്‍ഹിക്കുകയുള്ളൂ”. -അഭിഷേക് ട്വീറ്റ് ചെയ്തു.

അഭിഷേക് ബച്ചന്‍റെ പ്രതികരണം വന്നയുടന്‍ വെബ് സൈറ്റില്‍ നിന്ന് വാര്‍ത്ത നീക്കം ചെയ്തിട്ടുണ്ട്.

ഐശ്വര്യ റായ് മകള്‍ ആരാധ്യയുമൊത്ത് ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയപ്പോള്‍ അഭിഷേക് ബച്ചന്‍ തന്‍റെ പിതാവ് അമിതാഭ് ബച്ചനും മറ്റ് കുടുംബാംഗങ്ങളുമൊത്ത് റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ കാണാനാണ് പോയത്. ഇരുവരും തങ്ങളുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.