മന്‍മോഹന്‍ സിംഗിനൊപ്പം സോണിയയും രാഹുലും പ്രിയങ്കയും അബ്ദുല്‍ കലാമും പ്രണാബും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

single-img
24 July 2018

മന്‍മോഹന്‍സിംഗിന്‍റെ ജീവിത കഥ ആസ്പദമാക്കി ചിത്രീകരിക്കുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയിലെ ആര്‍ടിസ്റ്റുകളുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. മന്‍മോഹന്‍ സിംഗായി വേഷമിടുന്ന അനുപം ഖേറാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

അഹാന കുമ്ര, അര്‍ജ്ജുന്‍ മാത്തൂര്‍ , ദിവ്യ സേത് , സൂസെന്നെ ബെര്‍ണറ്റ് തുടങ്ങി മറ്റ് പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹാന കുമ്രയും അര്‍ജ്ജുന്‍ മാത്തൂറും സിനിമയില്‍ പ്രിയങ്കഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും റോളുകളാണ് കൈകാര്യം ചെയ്യുന്നത്. സൂസെന്നെ ബെര്‍ണറ്റ് ആണ് സോണിയാഗാന്ധിയുടെ വേഷത്തിലെത്തുന്നത്. മന്‍മോഹന്‍സിംഗിന്‍റെ പത്നി ഗുര്‍ഷരണ്‍ കൌറായി ദിവ്യ സേതും വേഷമിടുന്നു.

 

മന്‍മോഹന്‍സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകം തിരക്കഥയാക്കിയാണ് ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമ ചെയ്യുന്നത്. പുസ്തകം ഇറങ്ങിയപ്പോള്‍ തന്നെ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സിനിമയില്‍ സഞ്ജയ് ബാരുവിന്‍റെ വേഷം അഭിനയിക്കുന്നത് അക്ഷയ് ഖന്നയാണ്.

 

 

വിജയ് ഗട്ടെ സംവിധാനം ചെയ്യുന്ന സിനിമ ഡിസംബര്‍ 21നാണ് തീയേറ്ററുകളിലെത്തുന്നത്. ഡല്‍ഹിയിലും ലണ്ടനിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ലണ്ടനില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഡല്‍ഹിയിലെ ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ അക്ഷയ് ഖന്നയുമൊത്തുള്ള ചിത്രങ്ങള്‍ അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് അക്ഷയ് ഖന്നയുമായുള്ള അഭിനയ അനുഭവങ്ങള്‍ തനിക്ക് ഊര്‍ജ്ജം പകരുന്നതാണെന്ന് അനുപം ഖേര്‍ വിശേഷിപ്പിച്ചിരുന്നു.