പോലീസ് സ്റ്റേഷനില്‍ ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടിയ പോലീസുകാരന് സ്ഥാനചലനം
23 July 2018
വെസ്റ്റ് ഡല്‍ഹിയിലെ ജനക്പുരി പോലീസ് സ്റ്റേഷന് ഓഫീസര്‍ ഇന്ദ്രപാലാണ് ആള്‍ദൈവം നമിത ആചാര്യയുടെ അനുഗ്രഹം തേടിയത്. അതും പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച്. പോലീസ് ജോലിയിലെ സമ്മര്‍ദ്ദം മാറ്റാനുള്ള പ്രത്യേക സൗഖ്യശുശ്രൂഷയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഇന്ദ്രപാലിന് നല്‍കിയത്.
ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇന്ദ്രപാലിന് ‘പണികിട്ടിയത്’. ഇന്ദ്രപാലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത്. കഴിഞ്ഞവര്‍ഷവും ഡല്‍ഹിയിലെ ഒരുപറ്റം പോലീസുകാര്‍ ആള്‍ദൈവം രാധേ മായുടെ അനുഗ്രഹം തേടുന്ന ചിത്രം പുറത്തുവന്നിരുന്നു.
ഒരു ഓഫീസസറുടെ കസേരയില്‍ ഇരിക്കുന്ന രാധേ മായുടെ ചിത്രവും വൈറല്‍ ആയിരുന്നു. ഒപ്പം പുറത്തുവന്ന വീഡിയോയില്‍ അവര്‍ക്കൊപ്പം പോലീസുകാര്‍ പാട്ടുപാടി നൃത്തം വയ്ക്കുന്ന ദൃശ്യവുമുണ്ടായിരുന്നു. ഇത് വിവാദമായതോടെ പോലീസുകാരെ സസ്പെന്റു ചെയ്തിരുന്നു.