വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയിരുന്ന മൂന്നാമനും രക്ഷപ്പെട്ടു
21 July 2018
വയനാട്: മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയിരുന്ന മൂന്നാമനും രക്ഷപ്പെട്ടു.ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് രക്ഷപ്പെട്ടത്. മറ്റ് രണ്ടു പേര് നേരത്തെ രക്ഷപ്പെട്ടിരുന്നു.
വയനാട്ടില്‍ മേപ്പാടിയില്‍ എമറാള്‍ഡ് എസ്റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ മൂന്നോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത്.
പോലീസ് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നേരത്തെ ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.
തട്ടിക്കൊണ്ടു പോയത് മാവോയിസ്റ്റുകളാണെന്നും. സംഭവസമയത്ത് ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘമാണിതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.