അവിശ്വാസ പ്രമേയത്തിലൂടെ ബി.ജെ.പിയുടെ പരാജയങ്ങള്‍ തുറന്നു കാട്ടാനായെന്ന് തരൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ അത് ഉപകരിച്ചുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പ്രമേയം പരാജയപ്പെടുമെന്ന് എല്ലാവര്ക്കും അറിയാം. അത് കാര്യമാക്കുന്നില്ല. ബി.ജെ.പിയുടെ പരാജയങ്ങള്‍ രാജ്യത്തിനു മുന്നില്‍ തുറന്നു കാട്ടാനായി എന്ന നിലക്ക് അവിശ്വാസ പ്രമേയം വിജയകരമായിരുന്നു. ലക്ഷ്യത്തേക്കാള്‍ പ്രധാനം മാര്‍ഗമാണ്.
രാഹുല്‍ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും മുന്നില്‍ മോദി അനുഭവിച്ച അരക്ഷിതാവസ്ഥ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രതിഫലിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ പറഞ്ഞു. റഫേല്‍ വിമാന ഇടപാട്, നീരവ് മോദി തുടങ്ങിയ പ്രധാന വിഷയങ്ങള്‍ നിരവധി തവണ ഉന്നയിച്ചിട്ടും മോദി മറുപടി നല്‍കിയില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.