റാംപിനിടയിലും അമ്മയുടെ കടമ മറന്നില്ല; കുഞ്ഞിനെ മുലയൂട്ടുന്ന മോഡലിനെതിരെ വിവാദം

single-img
20 July 2018

റാംപ് വാക്കിനിടെ കൈക്കുഞ്ഞിനെ മുലയൂട്ടുന്ന മോഡല്‍ മാരാ മാര്‍ട്ടിന്‍ ആണ് പുതിയ വിവാദമുണ്ടാക്കിയിരിക്കുന്നത്. മിയാമില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടെയാണ് 5 മാസം പ്രായമുള്ള കുഞ്ഞിനെ മോഡല്‍ മുലയൂട്ടിയത്. മാരാ മാര്‍ട്ടിനോട് വിയോജിച്ചും അനുകൂലിച്ചും നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുള്ളത്.

പൊതുവേദിയിലല്ല ഇങ്ങനെ കാണിക്കേണ്ടതെന്നും ഇത് വെറുതെ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാനുള്ള തന്ത്രമാണെന്നും വിമര്‍ശിച്ച് പലരും രംഗത്തെത്തി. അതേസമയം, ജോലിക്കിടയിലും അമ്മയുടെ കടമ നിറവേറ്റിയ മോഡലിനെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റിട്ടു.

ഫാഷന്‍ മാഗസിന് വേണ്ടി ഷോയില്‍ പങ്കെടുത്ത മാരാ മാര്‍ട്ടിന്റെ ചിത്രവും വീഡിയോയും മാഗസിനാണ് ഇന്‍സ്റ്റഗ്രാമിലിട്ടത്