മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി
ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. തിരുവല്ല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയും ശനിയും അവധിയായിരിക്കും.
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പാടഗിരി, സീതാർകുണ്ട് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് 20,21 തീയതികളിൽ അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു.
എംജി സർവകലാശാല 20നു നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വച്ചു. ഇക്കാര്യം 18നു തന്നെ വാര്‍ത്താക്കുറിപ്പിലൂടെ സർവകലാശാല അറിയിച്ചിരുന്നു.