വീണ്ടും ശ്രീനിവാസനും സത്യന് അന്തിക്കാടും ഒരുമിക്കുന്നു; 16 വര്‍ഷങ്ങള്‍ക്കുശേഷം ഫഹദിനെ നായകനാക്കി
17 July 2018
സത്യന് അന്തിക്കാടും ശ്രീനിവാസനും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുമ്പോള്‍ നായകനാകുന്നത് ഫഹദ് ഫാസിലാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. ‘ഞാന്‍ പ്രകാശന്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ വിശേഷം സത്യന് അന്തിക്കാട് ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചു.
പ്രകാശന് എന്ന പേര് ഗസറ്റില്‍ പരസ്യം നല്കി പി ആര് ആകാശ് എന്നാക്കി മാറ്റുന്ന ആളുടെ കഥയാണ് സിനിമ പറയുന്നത്. പ്രകാശനായി ഫഹദ് ഫാസിലും നായിക സലോമിയായി നിഖിലയും വേഷമിടുന്നു. ശ്രീനിവാസനും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
‘വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഒപ്പം ഫഹദ് എന്ന അനുഗ്രഹീത നടന്റെ സാന്നിധ്യവും.’ അന്തിക്കാട് ഫെയ്സ് ബുക്കില്‍ കുറിച്ചു.