അധികൃതരുടെ ക്രൂരത; അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകന്റെ യാത്ര; കരളുരുകുന്ന വീഡിയോ വൈറലാകുന്നു
#WATCH Tikamgarh: Man brought dead body of mother on a motorcycle for post mortem after being allegedly denied hearse van by district hospital in Mohangarh. Upper Collector has ordered an inquiry. (7.7.18) #MadhyaPradesh pic.twitter.com/zyrjasFTVe
— ANI (@ANI) July 11, 2018
അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന യുവാവിന്റെ കരളുരുകുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ മസ്തപൂര്‍ സ്വദേശിനിയായ കുന്‍വാര്‍ ഭായിയുടെ മൃതശരീരമാണ് മകന് രാജേഷ് ബൈക്കിലിരുത്തി ടിക്കംഗറിലെ പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തിച്ചത്.
പാമ്പ് കടിയേറ്റാണ് മധ്യപ്രദേശ് സ്വദേശിനിയായ കുന്‍വാര്‍ ഭായി മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മയുടെ മരണത്തില്‍ പകച്ച് നിന്ന മകനോട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇതിനുള്ള സൗകര്യം ജില്ലാ ആശുപത്രിയിലേ ലഭ്യമാകൂ. ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് മകന് അമ്മയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി പോസ്റ്റ്മോര്‍ട്ടത്തിനെത്തിച്ചത്.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. വാര്‍ത്ത വിവാദമായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ നിര്‍ദേശം നല്കി. അതേസമയം കുന്‍വാര്‍ ഭായിയെ പാമ്പു കടിച്ചെന്ന് അറിഞ്ഞയുടന്‍ ആശുപത്രിയിലെത്തിക്കുന്നതിന് പകരം മകന് കൊണ്ടുപോയത് ക്ഷേത്രത്തിലേക്കായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ജില്ലാ കളക്ടര്‍ അഭിജീത് അഗര്‍വാള്‍ പറഞ്ഞു.
അതിനും ശേഷം വൈകിയാണ് രാജേഷ് അമ്മയെ ആശുപത്രിയിലേക്കെത്തിച്ചത്, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും തിരികെ ഗ്രാമത്തിലെത്താനായി ആംബുലന്‍സ് വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവാവ് ആംബുലന്‍സ് സേവനം ലഭ്യമാകുന്ന 108ല്‍ വിളിച്ചിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സും ലഭിച്ചിരുന്നേനെ എന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.