വയനാട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

single-img
6 July 2018

വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്ക്കു സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും(28) ഭാര്യ ഫാത്തിമ(20)യെയുമാണ് ഇന്നു രാവിലെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.