സണ്ണി ലിയോണിന്റെ ജീവിതം; അമ്പരപ്പിക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങി

single-img
6 July 2018

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന വെബ് പരമ്പര ‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാനഡയില്‍ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടി സണ്ണി ലിയോണെന്ന അശ്ലീല ചിത്ര നായികയും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് വെബ് സീരിസില്‍ അവതരിപ്പിക്കുന്നത്. തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്പരയില്‍ സണ്ണി ലിയോണ്‍ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റില്‍ പരമ്പരയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തും. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്.