അവധിയെടുത്തതിന് തൊഴിലാളിക്ക് മുതലാളിയുടെ വക ചാട്ടവാറടി

single-img
6 July 2018

മധ്യപ്രദേശിലെ ഹോഷംഗബാദിലാണ് കാടത്തം അരങ്ങേറിയത്. പെട്രോള്‍ പമ്പുടമ ജോലിക്കാരന്‍ അവധിയെടത്തപ്പോള്‍ വിളിച്ചുവരുത്തി ചാട്ടവാറു കൊണ്ട് പൊതിരെ തല്ലി. തൂണില്‍ കെട്ടിയിട്ടാണ് പയ്യനെ മുതലാളി കലി തീരുംവരെ തല്ലിയത്. പമ്പുടമയും അയാളുടെ സൂഹൃത്തും ചേര്‍ന്നാണ് തൊഴിലാളിക്ക് ശിക്ഷ കൊടുത്തത്.

ചാട്ടവാറടിക്കു പുറമേ ഇയാളെ ഇരുവരും ചേര്‍ന്ന് തറയിലിട്ട് ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. ‘എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി. അതിനാല്‍ നാലോ അഞ്ചോ ദിവസം ജോലിക്ക് പോകാന്‍ സാധിച്ചില്ല, മുതലാളിയും കൂട്ടുകാരനും ചേര്‍ന്ന് എന്നെ പമ്പിലേക്ക് വിളിച്ചുവരുത്തി ചാട്ടവാറിട്ട് അടിക്കുകയായിരുന്നു’. പയ്യന്‍ പറയുന്നു. സംഭവത്തില്‍ ഹോഷംഗാബാദ് പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു.