മോദിയേയും അമിതാഭ് ബച്ചനേയും കടത്തിവെട്ടി പ്രിയങ്ക ചോപ്ര

single-img
6 July 2018

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത് ബോളിവുഡിലെ പ്രിയ നടി പ്രിയങ്ക ചോപ്രയ്ക്ക്. 25 മില്ല്യണ്‍ അഥവാ രണ്ടര കോടി ആരാധകരാണ് പ്രിയങ്കയ്ക്ക് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്‌സ് ആയി ഉള്ളത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും അമിതാഭ് ബച്ചനേക്കാളും ഏറെ മുന്നിലാണ്.

തന്റെ രണ്ടര കോടി ആരാധകര്‍ക്ക് നന്ദി പറയുകയാണ് ഈ പഴയ മിസ് വേള്‍ഡ്. എല്ലാ കാലത്തും വാര്‍ത്തകളിലും ഗോസിപ്പുകളിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. പോപ്പ് ഗായകന്‍ നിക്ക് ജോനസുമായുള്ള ബന്ധമാണ് പ്രിയങ്കയെ ചുറ്റിപറ്റിയുള്ള ഏറ്റവും ഒടുവിലത്തെ ഗോസിപ്പ്.

ജൂണ്‍ 28ന് മുംബൈയില്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ആഘോഷവേളയില്‍ പ്രിയങ്കയും നിക്ക് ജോനസും എത്തിയിരുന്നു. ഇരുവരും ആഘോഷത്തില്‍ ഒരുമിച്ച് പങ്കെടുത്തത് ഏറെ വാര്‍ത്താപ്രധാന്യവും നേടിയിരുന്നു.

അലി അബ്ബാസ് സാഫറിന്റെ പുതിയ ചിത്രമായ ഭാരതില്‍ പ്രിയങ്കാ ചോപ്ര അഭിനയിക്കുന്നുണ്ട്. സല്‍മാന്‍ഖാനും ദിഷാ പട്ടാണിയും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം അടുത്ത വര്‍ഷം ഈദ് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് കരുതുന്നു.