പട്ടിണിയോട് പൊരുതി, ഒടുവില്‍ ഈ ഇരുപത്തിയൊന്നുകാരന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമില്‍

single-img
6 July 2018

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ ഈ 21 വയസ്സുകാരന്‍ കൂട്ടുകാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും റൊണാള്‍ഡോ ഭായിയാണ്. വര്‍ഷങ്ങളായി ഫുട്‌ബോളില്‍ മികച്ച പ്രകടനം പലയിടത്തും കാഴ്ചവച്ച പയ്യന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഒരിക്കല്‍ കളിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു.

കഷ്ടതകള്‍ക്ക് നടുവിലാണ് നിഷു കുമാര്‍ തന്റെ ഫുട്‌ബോള്‍ എന്ന സ്വപ്‌നം കൂടെ കൊണ്ടുനടക്കുന്നത്. സ്വകാര്യ കോളേജിലെ പ്യൂണ്‍ ആയ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ‘ ഞാന്‍ 5 വയസ്സുള്ളപ്പോള്‍ മുതല്‍ ഫുട്‌ബോള്‍ കളിക്കുകയാണ്.

സ്‌കൂളിലെ കായിക അധ്യാപകന്റെ പരിശീലനത്താലാണ് കളിച്ചുതുടങ്ങിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടിണ്ട് .’ നിഷു പറയുന്നു. ഛണ്ടീഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് നിഷു തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് അക്കാദമിയുടെ ഫുട്‌ബോള്‍ ക്യാപ്റ്റനായി മാറി. അണ്ടര്‍ 15, അണ്ടര്‍ 16 ടീമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലണ്ട്, ജപ്പാന്‍, യൂറോപ്പ്, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ കളിച്ചിട്ടുണ്ട് ഈ മിടുക്കന്‍.