പൊലീസും നാട്ടുകാരും കൈകോര്‍ത്താല്‍ നാടിന് വികസനം ഉറപ്പ്; ഇവര്‍ അത് തെളിയിച്ചു

single-img
6 July 2018

ഛത്തീസ്ഗഡ്ഡിലെ കാങ്കര്‍ ജില്ല നക്‌സല്‍ ബാധിത പ്രദേശമായതിനാല്‍ എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കും. എന്നാല്‍ ഇത്തവണ അക്രമത്തിന്റെ പേരിലല്ല ഈ ജില്ല വാര്‍ത്താപ്രാധാന്യം നേടുന്നത്. കാങ്കര്‍ ജില്ലയില്‍ വികസനം കൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ റോഡുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ റോഡ് നിര്‍മ്മാണത്തില്‍ ഗ്രാമവാസികളോടൊപ്പം ചേര്‍ന്ന് പണിയെടുക്കുന്നത് സാക്ഷാല്‍ പൊലീസുകാര്‍ തന്നെ. പൊലീസും ഗ്രാമവാസികളും ഒത്തൊരുമിച്ച് റോഡ് നിര്‍മ്മിക്കുന്നത് ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. പാറക്കെട്ടുകളും ചെങ്കുത്തായ മലനിരകളും ഇടതൂര്‍ന്ന് നില്‍ക്കുന്ന കൊടുംകാടിനുള്ളിലാണ് റോഡ് നിര്‍മ്മാണം.

നക്‌സസല്‍ മേഖലയെന്ന പേരില്‍ ആരും തിരിഞ്ഞുനോക്കാത്തിടത്താണ് രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളില്‍ പോലും കാണാനാകാത്ത അപൂര്‍വ്വ മാതൃക കാണാനാകുന്നത്. കാങ്കര്‍ മേഖലയില്‍ നിത്യവും നക്‌സല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ പ്രത്യേക സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.