‘സ്പാ’യില്‍ പെണ്‍വാണിഭം: അഞ്ച് വിദേശികള്‍ ഉള്‍പ്പെടെ 15 പേര്‍ പിടിയില്‍

single-img
5 July 2018

ഗുര്‍ഗാവ്: നഗരത്തിലെ ‘സ്പാ’ കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തിലെ അഞ്ച് വിദേശികളുള്‍പ്പെടെ 15 പേര്‍ പിടിയിലായി. സിറ്റി പോലീസ് കമ്മീഷ്ണര്‍ കെ കെ റാവുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.

തായ്‌ലന്‍ഡില്‍ നിന്നുള്ളവരാണ് പിടിയിലായ വിദേശികള്‍. മണിപ്പൂരില്‍ നിന്നുള്ള അഞ്ചുസ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നാലു പുരുഷന്മാരുമുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ ഇടപാടുകാരാണ്. പിടിയിലായവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.