തിരുവനന്തപുരത്ത് പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ന്നു; ശസ്ത്രക്രിയക്ക് വിധേയനാക്കി വൃഷ്ണം നീക്കം ചെയ്തു

single-img
5 July 2018

തിരുവനന്തപുരം കരമനയില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ന്നതായി പരാതി. മഹാരാജാസ് കോളേജിലെ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് സി.പി.എം നടത്തിയ റാലിക്കിടെ എസ്.ഡി.പി.ഐ-സി.പി.എം സംഘര്‍ഷമുണ്ടായിരുന്നു.

ഇത് നിയന്ത്രിക്കാനായി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിനിടെ ജനനേന്ദ്രീയത്തിന് മര്‍ദനമേറ്റെന്നാണ് പരാതി. പൊലീസ് വളഞ്ഞിട്ട് തടിക്കഷ്ണങ്ങളുപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഡി.വൈ.എഫ്.ഐ മേഖല ട്രഷറെ ശസ്ത്രക്രിയക്ക് വിധേയനാക്കി വൃഷ്ണം നീക്കം ചെയ്തു. പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.