എസ്.ഡി.പി.ഐ നിരോധിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

single-img
5 July 2018

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയെ തള്ളിപ്പറഞ്ഞ് മുസ്‌ലീം ലീഗ്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമൂദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാകില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും ആവശ്യമെങ്കില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ നെട്ടൂര്‍ സ്വദേശി സെയ്ഫുദ്ദീന്റെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം നാലായി. എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായത്.