ദിലീപും കാവ്യാ മാധവനും കാണാനെത്തിയതിലെ സന്തോഷം പങ്കുവച്ച് ഗായിക മഞ്ജരി

single-img
5 July 2018

ദിലീപും കാവ്യയും തന്നെ കാണാന്‍ മൂംബൈയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഗായിക മഞ്ജരി. മൂവരും ചേര്‍ന്നുള്ള ചിത്രം മഞ്ജരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ദീര്‍ഘകാലത്തിന് ശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കാണാന്‍ സാധിച്ചതില്‍ സന്തോഷം.

നിങ്ങള്‍ രണ്ടുപേരും മുംബൈയില്‍ എത്തി എന്നെ കണ്ടതില്‍ വലിയ സന്തോഷമുണ്ട്. എത്രയും പെട്ടെന്ന് തീരിച്ചുവരണം’. ചിത്രത്തിനൊപ്പം മഞ്ജരി കുറിച്ചതിങ്ങനെ. മഞ്ജരി പങ്കുവച്ച ചിത്രത്തിന് ഒരുവിഭാഗം ആരാധകരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ജയില്‍ മോചിതനായ ശേഷം ദിലീപ് നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. ഒരു ബന്ധുവിന്റെ വിവാഹത്തിന് കുടുംബ സമേതമെത്തിയതും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിനുശേഷമാണ് സുഹൃത്തുക്കളെ കാണാനായി ദിലീപിന്റേയും കാവ്യയുടെയും മുംബൈ സന്ദര്‍ശനം.