ഇന്ത്യയില്‍ ആദ്യമായി വെളുത്ത രാജവെമ്പാലയെ കണ്ടെത്തി

single-img
5 July 2018

മതിക്കേരി മേഖലയിലുള്ള ഒരു വീട്ടില്‍ നിന്നാണ് വെളുത്ത രാജവെമ്പാലയെ കണ്ടെത്തിയത്. വെളുത്തനിറവും ചുവപ്പുകണ്ണുകളുമാണ് ഇതിന്. പത്ത് വര്‍ഷത്തെ തന്റെ അനുഭവത്തിനിടയില്‍ ഇതാദ്യമായാണ് ബംഗളൂരുവില്‍ നിന്ന് വെളുത്ത പാമ്പിനെ പിടികൂടുന്നതെന്ന് പാമ്പുപിടുത്തക്കാരനായ രാജേഷ് പറഞ്ഞു.

പിന്നീട് ഇന്ത്യയില്‍ ആദ്യമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചമാത്രമേ ഇതിനു പ്രായമായിട്ടുള്ളൂ. നാല് പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരുമിച്ചു കണ്ടെത്തുകയായിരുന്നു. ഇവയെ എല്ലാം പിന്നീട് വേറെ സ്ഥലത്തേക്കു മാറ്റി. ഉരഗങ്ങളില്‍ ഇത്തരം അവസ്ഥ അപൂര്‍വമെന്ന് വിദ്ഗധര്‍ പറയുന്നു.

എന്നാല്‍ ഇത് പ്രത്യേക വിഭാഗത്തില്‍പ്പെട്ട രാജവെമ്പാലയല്ലെന്നും ശരീരത്തിലെ ചില പിഗ്മെന്റുകളുടെ അഭാവമാണ് ജീവികളെ വെളുത്ത നിറമുള്ളവരാക്കി മാറ്റുന്നതെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാമ്പുകള്‍ക്കു സംഭവിക്കുന്ന ആല്‍ബിനോ എന്ന അവസ്ഥയാണിത്.