തെലങ്കാനയില്‍ പടക്ക നിര്‍മാണ യൂണിറ്റിനു തീപിടിച്ചു; 11 മരണം

single-img
4 July 2018

തെലങ്കാനയിലെ വാറങ്കലില്‍ പടക്കനിര്‍മാണ യൂണിറ്റില്‍ വന്‍തീപിടിത്തം. 11പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഏകദേശം 15 പേരോളം ഫാക്ടറിയില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വലിയ പൊട്ടിത്തെറിക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥാപന ഉടമ ഒളിവിലാണ്.