ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

single-img
3 July 2018

ന്യൂഡല്‍ഹി: രാജ്യത്ത് ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിക്കും നിയമം കയ്യിലെടുക്കാനുള്ള അവകാശമില്ല. ഗോരക്ഷാ അക്രമത്തിന് ഇരകളാക്കപ്പെടുന്നവരെ മതവുമായി ബന്ധപ്പെടുത്തരുതെന്നും കോടതി താക്കീത് ചെയ്തു. ഗോരക്ഷ ഗുണ്ടാക്രമണ കേസില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.