‘ഓസിന്’ മോദിക്ക് ഫുട്‌ബോള്‍ ക്രെഡിറ്റ് എത്തിക്കാന്‍ ശ്രമിച്ച കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു നാണംകെട്ടു

single-img
3 July 2018

‘നമ്മുടെ പ്രധാനമന്ത്രി മോദി കായിക വിനോദങ്ങള്‍ക്ക് പ്രത്യേകിച്ചും ഫുട്‌ബോളിനു വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാലാണ് നമ്മുടെ ഈ ചെറുതലമുറ ഇത്രയും നന്നായി കളിക്കുന്നത്’. 6 വയസ്സ് തോന്നിക്കുന്ന ഒരു ബാലന്‍ ഫുട്‌ബോള്‍ കളിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.

മന്ത്രി ഈ പോസ്റ്റിട്ടതിന് ശേഷം സോഷ്യല്‍ മീഡിയയുടെ പൊങ്കാലയാണ് പിന്നീട് കണ്ടത്. സംഭവം എന്തെന്നോ മന്ത്രി പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത് ബ്രസീലിലെ ആറു വയസ്സുകാരനായ കുട്ടിയായിരുന്നു. അടുത്ത നെയ്മറെന്നു ബ്രസീലിയന്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന ആറു വയസുകാരന്‍ മാര്‍കോ ആന്റോണിയോയുടെ ആയിരുന്നു ഇത്.

കായിക മേഖലക്ക് മോദി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് മോദിക്ക് ക്രെഡിറ്റ് നേടിക്കൊടുക്കാന്‍ എത്തിയ മന്ത്രി ഒടുവില്‍ പോസ്റ്റും പിന്‍വലിച്ച് മുങ്ങി.

View this post on Instagram

⚽️

A post shared by Marco Antonio 🇧🇷 (@marcoantonionf11) on