പത്തുവയസ്സുകാരിയായ മകളെ മാനഭംഗം ചെയ്ത് കൊല്ലുമെന്ന് പ്രിയങ്കാ ചതുര്‍വേദിക്ക് ഭീഷണി

single-img
3 July 2018

മുംബൈ: പത്തുവയസുകാരിയായ മകളെ മാനഭംഗപ്പെടുത്തുമെന്നു ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പോലീസില്‍ പരാതി നല്‍കി. ഗിരീഷ് കെ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് മകള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നതെന്ന് അക്കൗണ്ട് വിലാസമുള്‍പ്പെടെ പ്രിയങ്ക ട്വീറ്റ് ചെയ്തു.

ദിനംപ്രതി തങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യത്തിന് ഇരയാവാറുണ്ട്. മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയെ താന്‍ അനുകൂലിച്ചുവെന്നുള്ള വ്യാജപ്രചാരണമാണു മകള്‍ക്ക് നേരെ ഭീഷണി ഉയരാന്‍ കാരണമായത്.

ഇത്തരം ആളുകള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നതിനാലാണ് മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. ശക്തമായ നടപടി സ്വീകരിക്കാമെന്ന് മുംബൈ പോലീസ് ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരേ വര്‍ദ്ധിച്ചു വരുന്ന ഇത്തരം ഭീഷണികള്‍ക്കു നേരേ ബിജെപി കണ്ണടയ്ക്കുന്നതു ശരിയായ നടപടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.