നടിയെ ലൈംഗികമായി പീഡിപ്പിച്ചു; മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരെ കേസ്

single-img
3 July 2018

ബോളിവുഡ് സൂപ്പര്‍ താരവും മുന്‍രാജ്യസഭാംഗവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ് ചക്രവര്‍ത്തിയ്ക്കും ഭാര്യ യോഗിത ബാലിക്കുമെതിരെ ലൈംഗിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തു. നടിയും മഹാക്ഷയുടെ കാമുകിയുമായ യുവതിയുടെ പരാതിയിലാണ് ഡല്‍ഹിയിലെ രോഹിണി കോടതി എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

വഞ്ചന, പീഡനം, സമ്മതപ്രകാരമല്ലാതെയുള്ള ഗര്‍ഭഛിദ്രം എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍. മഹാക്ഷയും യുവതിയും തമ്മില്‍ 2015 മുതല്‍ പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ഇരുവരും ബന്ധം തുടര്‍ന്നു. എന്നാല്‍ പിന്നീട് നിര്‍ബന്ധമായി ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും മഹാക്ഷയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

2008ല്‍ ജിമ്മി’യെന്ന ചിത്രത്തിലൂടെയാണ് മഹാക്ഷയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഭട്ടിന്റെ ‘ഹോണ്ടഡ്’ ആണ് മഹാക്ഷയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. അച്ഛന്‍ മിഥുന്‍ ചക്രവര്‍ത്തിയോടൊപ്പം ‘ലൂട്ട് ആന്‍ഡ് എനിമി’ എന്ന ചിത്രത്തിലും മഹാക്ഷയ് അഭിനയിച്ചിട്ടുണ്ട്.