കുടംപുളിയിട്ട് വച്ചാമതി..കലക്കും;എഡിജിപി സുദേഷ് കുമാറിന് അജ്ഞാതന്റെ വക സര്‍പ്രൈസ് ഗിഫ്റ്റ്

single-img
2 July 2018

തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ ആരോപണ വിധേയനായ എഡിജിപി സുദേഷ് കുമാറിന് മധുരം എന്ന പേരില്‍ കൊറിയര്‍ എത്തി. തുറന്നപ്പോഴാണ് ഞെട്ടിയത്. വിസര്‍ജ്യമടങ്ങിയതായിരുന്നു ആ മധുരപ്പൊതി.

ആംഡ് ബറ്റാലിയന്‍ ഓഫീസിലെ വിലാസത്തില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണു കോഴിക്കോട്ടെ അജ്ഞാതവിലാസത്തില്‍നിന്നു പാഴ്സല്‍ എത്തിയത്.

വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ‘മധുരം’ എന്നു രേഖപ്പെടുത്തിയിരുന്നു.എ.ഡി.ജി.പി: ‘സുകേഷ്‌കുമാര്‍‍’ എന്നു തെറ്റിച്ചാണു പേരെഴുതിയിരുന്നത്. കൊറിയര്‍ എത്തിയ വിവരം ഡ്യൂട്ടി ഓഫീസര്‍ സുദേഷ്‌കുമാറിനെ അറിയിച്ചു. പൊതി പൊട്ടിച്ചുനോക്കിയശേഷം എത്തിക്കാനായിരുന്നു എ.ഡി.ജി.പിയുടെ നിര്‍ദേശം.

തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് വിസര്‍ജ്യങ്ങളാണെന്ന് വ്യക്തമായത്. ഓഫീസില്‍നിന്നു വിവരം ഉടന്‍ പേരൂര്‍ക്കട പൊലീസില്‍ അറിയിച്ചു. ഒരു പോലീസുകാരനെ കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.