പിഡിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ല:തിരഞ്ഞെടുപ്പ് മതിയെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി

single-img
2 July 2018

ന്യൂഡല്‍ഹി: മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണത്തിന് കീഴിലായ കാശ്‌മീരില്‍ പി.ഡി.പിയുമായി സഖ്യമുണ്ടാക്കേണ്ടെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പിഡിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു . ബിജെപി പിന്തുണ പിന്‍ വലിച്ചതോടെ ഭരണം നഷ്ടമായ പിഡിപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന.

മുതിര്‍ന്ന നേതാക്കളായ കരണ്‍ സിംഗ്,​ ഗുലാംനബി ആസാദ്,​ പി.ചിദംബരം,​ കാശ്‌മീരിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബികാ സോണി,​ സംസ്ഥാന പി.​സി.സി അദ്ധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.