നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

single-img
2 July 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയ്‌ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഏജന്‍സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇ​ന്‍റ​ര്‍​പോ​ള്‍ റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചാ​ല്‍ അം​ഗ​രാ​ജ്യ​ങ്ങ​ളി​ല്‍ അ​ഭ​യം തേ​ടു​ന്ന കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ന്‍ അ​താ​തു രാ​ജ്യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് സാ​ധി​ക്കും. പ്ര​തി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും താ​മ​സി​ക്കു​ന്ന സ്ഥ​ല വി​വ​ര​ങ്ങ​ളും അ​താ​തു രാ​ജ്യ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യും.

വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി പി​എ​ന്‍​ബി​യി​ല്‍​നി​ന്നു 13,000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ സി​ബി​ഐ​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ന്‍റ​ര്‍​പോ​ള്‍ മോ​ദി​ക്കെ​തി​രെ റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.