അമ്മയെ പറഞ്ഞപ്പോള്‍ നൊന്തു;കമലിനെതിരെ സാംസ്‌കാരിക മന്ത്രിക്ക് പരാതിയുമായി അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍

single-img
2 July 2018

കൊ​ച്ചി: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ലി​നെ​തി​രെ മു​തി​ര്‍​ന്ന അ​ഭി​നേ​താ​ക്ക​ള്‍ രം​ഗ​ത്ത്.അമ്മയെ വിമര്‍ശിച്ച്‌ കമല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന് പരാതി നല്‍കി. അമ്മയിലെ അംഗങ്ങളായ നടന്‍ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത എന്നിവരാണ് പരാതി നല്‍കിയത്. അമ്മയില്‍ നിന്ന് വാങ്ങുന്ന കൈനീട്ടത്തെ കമല്‍ ഔദാര്യമെന്ന് വിളിച്ച്‌ ആക്ഷേപിച്ചുവെന്നാണ് മുതിര്‍ന്ന അഭിനേതാക്കളുടെ ആക്ഷേപം.

ദശാബ്ദങ്ങളായി മലയാള സിനിമയില്‍ അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചു. താരസംഘടനയുടെ കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത് സ്നേഹസ്പര്‍ശമായിട്ടാണ്.

തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്നേഹവും കരുതലുമാണ് തങ്ങള്‍ക്ക് കരുത്താവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖനിക്കുന്നത് ചെറിയ മനസ് ഉള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. ചലച്ചിത്ര അക്കാദമി നല്‍കുന്ന ചികിത്സാ-മരണാനന്തര സഹായങ്ങളും പെന്‍ഷനും ഔദാര്യമായിട്ടായിരിക്കും കമല്‍ കാണുന്നത്. കമലിനോട് തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങള്‍ പറയുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മയക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ ഇന്നലെ കമല്‍ രംഗത്ത് വന്നിരുന്നു. പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും അമ്മയിലെ നിര്‍ഗുണരില്‍ നിന്ന് ജനാധിപത്യം പ്രതീക്ഷിക്കേണ്ടന്നുമായിരുന്നു കമലിന്റെ പ്രസ്താവന. അവരില്‍ നിന്ന് ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്നും കമല്‍ പറഞ്ഞു. താരസംഘടനയില്‍ നിന്ന് രാജിവച്ച നാല് നടിമാരുടേത് ധീരമായ നിലപാടാണെന്നും അവരെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ അവർകളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവർത്തകരായ മധു,…

Posted by AMMA – Association Of Malayalam Movie Artists on Monday, July 2, 2018