യോഗം വിളിക്കാം; നടിമാരുടെ കത്തിന് അമ്മയുടെ മറുപടി

single-img
2 July 2018

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാമെന്ന് താര സംഘടനയായ അമ്മ. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാര്‍ക്ക് കത്തയച്ചു. നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്കാണ് ഇടവേള ബാബു കത്തയച്ചത്.

കഴിഞ്ഞ യോഗത്തിന്‍റെ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് പുറത്താക്കിയ അംഗത്തെ തിരിച്ചെടുത്തത്.അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ അമ്മക്ക് കത്തയച്ചിരുന്നു.

കേരളത്തിന് പുറത്തുള്ള തങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ജൂലൈ 13,14 തീയതികളില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ കത്തയച്ചത്.