ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല; നടിമാരുടെ രാജി ധീരം: ടി.പി.മാധവന്‍

single-img
1 July 2018

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്നു രാജിവെച്ച ഡബ്ല്യൂസിസി നടിമാര്‍ക്ക് പിന്തുണയുമായി അമ്മയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന നടന്‍ ടിപി മാധവന്‍. ‘സംഘടനയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ നാലു പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനീയമാണ്.

ദിലീപിനെതിരായ കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് ശരിയായില്ല’ ടിപി മാധവന്‍ പറഞ്ഞു. അമ്മയില്‍ നിന്ന് ചിലര്‍ വിളിക്കാറുണ്ട്. 5000 രൂപ മാസം പെന്‍ഷന്‍ ലഭിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1975 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു മാധവന്‍. വാര്‍ദക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയാണ്.