കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശവും സംരക്ഷിക്കണമെന്ന് പിണറായി

single-img
1 July 2018

കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലുകളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമ്പോള്‍ത്തന്നെ, ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കുള്ള പുതിയ ബ്ലോക്ക് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജയിലിനു പുറത്തുള്ള കലാകാരന്‍മാരെക്കാള്‍ നല്ല കലാകാരന്‍മാര്‍ അകത്തുണ്ടെങ്കിലും അവര്‍ക്കു കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നു തടവുകാര്‍ തയാറാക്കിയ ഹ്രസ്വചിത്രം പരാമര്‍ശിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.