കോഴിക്കോടും മലപ്പുറവും ഇനി നിപ്പാ രഹിത ജില്ലകള്‍

single-img
1 July 2018

മലപ്പുറത്തെയും കോഴിക്കോടിനെയും നിപ്പ രോഗരഹിത ജില്ലകളായി പ്രഖ്യാപിച്ചു. നിപ്പയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കാനും മികച്ച ഡോക്ടര്‍മാര്‍ക്കു പുരസ്‌കാരം നല്‍കാനും ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി കെ.കെ.ശൈലജയാണു പ്രഖ്യാപനം നടത്തിയത്. മേയ് 31നുശേഷം നിപ്പ ബാധ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ രണ്ടു ജില്ലകളെയും നിപ്പ രോഗരഹിതമെന്ന് താല്‍കാലികമായി പ്രഖ്യാപിക്കുന്നതായി മന്ത്രി അറിയിച്ചത്.