ഡല്‍ഹിയിലും ഹരിയാനയിലും ഭൂചലനം

single-img
1 July 2018

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഹരിയാനയിലും ഭുചലനം അനുഭവപ്പെട്ടു. ഞായാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.37 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ സോനാപ്പേട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.