വിവാഹിതയാകാന്‍ പോകുന്ന മുന്‍ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് പവന് കല്യാണ്‍
വിവാഹിതയാകാന്‍ പോകുന്ന മുന്‍ ഭാര്യയ്ക്ക് തെലുഗ് സൂപ്പര്‍ താരം പവന് കല്യാണ്‍ ആശംസകള്‍ നേര്‍ന്നതാണ് ടോളിവുഡ് ലോകത്തെ പുതിയ ചര്‍ച്ചാവിഷയം. നടി രേണു ദേശായിയാണ് പവന് കല്യാണിന്റെ മുന്‍ഭാര്യ. വീണ്ടും വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് രേണു.
വരന് ആരെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിവാഹമോതിരം അണിഞ്ഞുള്ള ചിത്രം രേണു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് പവന് കല്യാണ്‍ ആശംസകള്‍ അറിയിച്ചത്. ‘ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന രേണുവിന് ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍ നേരുന്നു.
രേണുവിന് സന്തോഷവും സൗഖ്യവും ഐശ്വര്യവും സമാധാനവും നല്കുവാന് ദൈവത്തോടും പ്രകൃതിമാതാവിനോടും ഞാന്‍ പ്രാര്‍ഥിക്കുന്നു.’ ഇതായിരുന്നു രേണുവിന് മുന്‍ ഭര്‍ത്താവിന്റെ ആശംസ. താന്‍ ഒരിക്കലും വീണ്ടും വിവാഹിതയാകില്ലെന്നും പവന് കല്യാണിന്റെ മുന്‍ഭാര്യയായി തന്നെ തുടരുമെന്നും രേണു മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
പവന് കല്യാണിന്റെ ആരാധകര്‍ തന്നെ ഇപ്പോഴും ചേട്ടത്തിയമ്മയായാണ് കാണുന്നതെന്നും ആ ബഹുമാനം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലെന്നുമാണ് രേണു അന്ന് പറഞ്ഞിരുന്നത്. രേണു പവന് കല്യാണിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു. നന്ദിനിയായിരുന്നു ആദ്യഭാര്യ.
ഈ ബന്ധം വേര്‍പെടുത്തിയ ശേഷം 2009ലാണ് രേണുവും പവന് കല്യാണും വിവാഹിതരാകുന്നത്. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ അകിര എന്നും ആദ്യ എന്നും പേരുള്ള രണ്ട് മക്കളുണ്ട്. റഷ്യന്‍ സ്വദേശി അന്ന ലെസ്നോവയാണ് പവന് കല്യാണിന്റെ മൂന്നാമത്തെ ഭാര്യ. ഈ ബന്ധത്തിലെ കുട്ടികളാണ് മാര്‍ക്ക് ശങ്കര്‍ പവനോവിച്ചും പോളിന് അഞ്ജന പവനോവയും.