ഷോറൂമില്‍ നിന്ന് പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം ഫെരാരി ഇടിച്ചു തകര്‍ന്നു; വൈറലായി വീഡിയോ
https://www.youtube.com/watch?v=4MSDQ3tbnZ0
അഞ്ച് കോടിയുടെ ഇറ്റാലിയന്‍ സൂപ്പര്‍കാറായ ഫെരാരി ഇടിച്ചു തകരുന്ന വീഡിയോ വൈറലാകുന്നു. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലാണ് സംഭവം. ചൈനയിലെ കാര്‍ റെന്റല്‍ കമ്പനി ഏകദേശം 5.2 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്തതാണ് അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ഈ സൂപ്പര്‍ കാര്‍.
ഷോറൂമില്‍ നിന്ന് പുറത്തിറങ്ങി മിനിറ്റുകള്‍ക്കകമാണ് ഫെരാരി ഇടിച്ചു തകര്‍ന്നുതരിപ്പണമായത്. കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന ഷോറൂമില്‍ നിന്ന് വാഹനം വാടകയ്ക്ക് എടുത്ത യുവതിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു.
വാഹനമോടിച്ച യുവതിക്കും സഹയാത്രികര്‍ക്കും നിസാരമായ പരിക്കുകള്‍ മാത്രമേ പറ്റിയുള്ളു. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞു കയറിയ ഫെരാരി, ഒരു ബിഎം ഡബ്ല്യു എക്സ് 3യില്‍ ഇടിക്കുകയും ആ വാഹനത്തിനു സാരമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.