കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന് മരിച്ചു
24 June 2018
മൊഗ്രാൽ: കാസർഗോഡ് മൊഗ്രാലിൽ ട്രെയിൻ തട്ടി മൂന്നു വയസുകാരൻ മരിച്ചു. സിദ്ദിഖ്-ആയിഷ ദമ്പതികളുടെ മകൻ ബിലാലാണ് മരിച്ചത്.
സഹോദരൻ ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരേക്ക് പോയ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനാണ് കുട്ടികളെ ഇടിച്ചത്.