പ്രഭാസ് സിനിമ വിടാനൊരുങ്ങുന്നു?

single-img
23 June 2018

പ്രഭാസ് സിനിമ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു തെലുങ്കു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അഭിനയരംഗം വിടുന്നതിന്റെ സൂചനകള്‍ താരം നല്‍കിയത്. ആര്‍ക്കറിയാം അടുത്തതെന്താണ് സംഭവിക്കുകയെന്ന്. സാഹോയ്ക്കു ശേഷം ചിലപ്പോള്‍ ഞാന്‍ കൃഷിയിലേക്ക് തിരിയും അല്ലെങ്കില്‍ ബസിനസ് ഇതിലാണ് എനിക്ക് കൂടുതല്‍ താത്പര്യം.

ഭക്ഷണം സ്വന്തം കൈ കൊണ്ട് വിളയിച്ചെടുക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം വലുതാണ് എന്നുമാണ് പ്രഭാസ് പറഞ്ഞത്. ബാഹുബലിയിലൂടെ ലോകസിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ പ്രഭാസ് അഭിനയരംഗം വിടുന്നതായി നേരത്തെ ഗോസിപ്പുകള്‍ പരന്നിരുന്നു.

ഇപ്പോഴുള്ള താരത്തിന്റെ പ്രസ്താവന കൂടി കേട്ടതോടെ സിനിമാരംഗം വിടാനാണ് പ്രഭാസിന്റെ നീക്കമെന്ന് ടോളിവുഡില്‍ സംസാരമുണ്ട്. സുജിത് സംവിധാനം ചെയ്യുന്ന സഹോ എന്ന ചിത്രത്തിന്റെ അവസാനഘട്ട ജോലികളിലാണ് പ്രഭാസ് ഇപ്പോള്‍. ആക്ഷന്‍ ചിത്രമാണ് സഹോ.

’37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരു സീനിനായി മാത്രം ഉപയോഗിച്ചത്. സിനിമയിലെ തൊണ്ണൂറ് ശതമാനം ആക്ഷന്‍ രംഗങ്ങളും യഥാര്‍ത്ഥമാണ്. ഗ്രാഫിക്‌സ് രംഗങ്ങള്‍ക്ക് പകരം യഥാര്‍ത്ഥമായി ചിത്രീകരണം എന്നതായിരുന്നു തീരുമാനം. സാധാരണ രീതിയില്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ എഴുപതു ശതമാനം ആനിമേഷനും മുപ്പതു ശതമാനം യഥാര്‍ത്ഥരംഗങ്ങളുമായിരിക്കും.

ഇതുവരെ ആക്ഷന്‍ ചിത്രങ്ങളിലാരും ശ്രമിക്കാത്ത ഒരു സംഗതിയാണിത്. ഏകദേശം തൊണ്ണൂറ് കോടിയോളം രൂപയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം നിര്‍മാതാക്കള്‍ ചെലവിടുന്നത്. ലോക പ്രശസ്ത ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സാണ് സംഘട്ടന സംവിധായകന്‍.