കൊല്ലത്ത് ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ ‘ആ സുന്ദരി’ പിടിയില്‍

single-img
23 June 2018

https://www.youtube.com/watch?v=G2ONuHII0oM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ‘കള്ളിയെ’ പോലീസ് പിടികൂടി. ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ ചിറ്റാര്‍ സീതത്തോട് സ്വദേശിനി സുമിയെ കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ സുമി മറ്റൊരു ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തുന്നതിന്റെ സിസിടി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചത്.

സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് മോഷണം. തൂക്കം കുറവുള്ള ചെറിയ ആഭരണങ്ങള്‍ മാത്രമേ മോഷ്ടിക്കുകയുള്ളു. പിടിക്കപെട്ടാല്‍ തെറ്റ് ഏറ്റുപറഞ്ഞ് സ്വര്‍ണ്ണം തിരികെ നല്‍കും. കേസില്‍നിന്ന് ഒഴിവാകാനാണ് ചെറിയ കളവ് നടത്തുന്നതെന്നാണ് യുവതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.