ബോളിവുഡ് കാത്തിരുന്ന രണ്‍വീര്‍ ദീപിക വിവാഹത്തീയതി തീരുമാനിച്ചു

single-img
23 June 2018

ആരാധകര്‍ കാത്തിരുന്ന ആ ദിവസത്തിന്റെ കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. ബോളിവുഡിലെ താരജോഡി രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും വിവാഹത്തീയതി ഉറപ്പിച്ചു. നവംബര്‍ 10 നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക.

ഇന്ത്യക്ക് പുറത്ത് വച്ചാകും വിവാഹം നടക്കുക എന്നാണ് വിവരം. ഇതിന് ശേഷം ദീപികയുടെ ജന്മസ്ഥലമായ ബംഗളൂരുവില്‍ വെച്ച് വിവാഹ സത്കാരം നടക്കും. വിദേശത്ത് വച്ചാണ് വിവാഹമെങ്കിലും ലളിതമായ ചടങ്ങായിരിക്കും ഉണ്ടാകുക. ഏറെ അടുപ്പമുള്ളവര്‍ മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ.

വിവാഹനടത്തിപ്പിനായി മുംബൈയിലുള്ള വെഡ്ഡിംഗ് പ്ലാനറെ ഇവര്‍ സമീപിച്ചിരുന്നു. ഈ ഓഫീസ് വഴിയാണ് ഇപ്പോള്‍ വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയതെന്നാണ് സൂചന. അതേസമയം വിവാഹം എവിടെ വച്ച് വേണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

രണ്‍വീര്‍ പഠനകാലം ചിലവഴിച്ച അമേരിക്കയിലെ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രമാകും വിവാഹവേദിയാകുക എന്ന് സൂചനയുണ്ട്. ഇതോടൊപ്പം വിവാഹം യൂറോപ്പില്‍ വച്ചും നടന്നേക്കാമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.