ബംഗാള്‍ ബിജെപിയില്‍ പൊട്ടിത്തെറി

single-img
21 June 2018

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ബംഗാളില്‍ ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കുന്നു. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് സംസ്ഥാന അധ്യക്ഷനെതിരായ ഭിന്നത പരസ്യമാക്കിയത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സഹോദരിയുടെ പേരമകനാണ് ചന്ദ്രകുമാര്‍ ബോസ്.

ജനാധിപത്യത്തെക്കുറിച്ച് വാചാലമാകുന്ന പാര്‍ട്ടിയാണ് ബിജെപി. പിന്നെ എന്തുകൊണ്ട് പാര്‍ട്ടി അതിന്റെ അധ്യക്ഷനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. 2007 മുതല്‍ താന്‍ പാര്‍ട്ടിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ സൂറത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത തന്നെ സംഘാടനം ഞെട്ടിച്ചു.

എന്നാല്‍ 2016 ജനുവരിയില്‍ ബിജെപിയില്‍ അംഗമായതിന് ശേഷം ബംഗാള്‍ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളാണ് തന്നെ ഞെട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഇപ്പോള്‍ ലക്ഷ്യമോ ഫലമോ ഇല്ലാതെ വഴിതെറ്റിപോകുകയാണ്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതിനുത്തരം പറയേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ബോസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.