‘ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു’: രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് മോദി

single-img
19 June 2018

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി രാഹുലിന് ജന്മദിനാശംസ നേര്‍ന്നത്. ‘കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തശേഷമുള്ള രാഹുല്‍ഗാന്ധിയുടെ ആദ്യ ജന്മദിനമാണ് ഇത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗങ്ങളും സംസ്ഥാനങ്ങളില്‍നിന്നുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി രാഹുലിന് ജന്മദിനാശംസകള്‍ നേരും.